ഖത്തർ: ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം

featured GCC News

രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 മാർച്ച് 1-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഡ്രോണുകളുടെ ഉപയോഗം, ഏതെങ്കിലും രീതിയിലുളള പ്രവർത്തനം, വിക്ഷേപണം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. എല്ലാത്തരത്തിലും, വലിപ്പത്തിലുമുള്ള ഡ്രോണുകൾക്ക് ഈ നിരോധനം ബാധകമാണ്.

രാജ്യത്തുടനീളം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്ക് ബാധകമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലക്ക് പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും ബാധകമാണ്.

ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.