രാജ്യത്തെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു. 2026 മാർച്ച് 4-നാണ് യു എ ഇ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, മിനിസ്ട്രി ഓഫ് ഹയ്യർ എഡ്യൂക്കേഷൻ ആൻഡ് സയന്റിഫിക് റിസർച്ച് എന്നിവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
وزارة التربية والتعليم ووزارة التعليم العالي والبحث العلمي تعلنان عن إجازة الربيع للطلبة والكادر التربوي والإداري للمدارس والجامعات على مستوى الدولة pic.twitter.com/jyj0M51gJw
— UAEGOV (@UAEmediaoffice) March 4, 2026
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9, തിങ്കളാഴ്ച മുതൽ മാർച്ച് 22, ഞായറാഴ്ച വരെയായിരിക്കും. സ്പ്രിംഗ് ബ്രേക്ക് അവധിയ്ക്ക് ശേഷം ക്ലാസുകൾ 2026 മാർച്ച് 23, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.
യു എ ഇയിലെ സ്കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്കെല്ലാം ഈ അവധി ബാധകമാണ്.
WAM

