യു എ ഇ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് 2026 മാർച്ച് 6, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുളളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ട്.