റിയാദ് മേഖലയിൽ 2026 മാർച്ച് 9, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം റിയാദ് മേഖലയിൽ 2026 മാർച്ച് 6, വെള്ളിയാഴ്ച മുതൽ മാർച്ച് 9, തിങ്കളാഴ്ച വരെ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
ഈ കാലയളവിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൗദി സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.

