രാജ്യത്തെ വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠന രീതി തുടരുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു. 2026 മാർച്ച് 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'Education Council' announces continuation of distance learning in schools, higher education institutions; flexible remote work for Federal Government caregivers#WamNews https://t.co/QCA5j53qKR pic.twitter.com/mg0rXeN5OP
— WAM English (@WAMNEWS_ENG) March 16, 2026
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. എഡ്യൂക്കേഷൻ, ഹ്യൂമൻ ഡവലപ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് കൗൺസിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി യു എ ഇയിലെ ഈ അധ്യയന വർഷത്തിലെ മൂന്നാം അധ്യയന ടേമിന്റെ തുടക്കത്തിൽ രണ്ടാഴ്ചത്തേക്ക് വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. യു എ ഇയിലുടനീളമുള്ള എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്കൂളുകൾ എന്നിവയിലെ വിദ്യാർത്ഥികൾക്കും അധ്യാപന, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.
സ്ഥിതിഗതികൾ ആഴ്ചതോറും അവലോകനം ചെയ്യുമെന്നും, തുടർ തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്കൂളുകൾ അംഗീകരിച്ച ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണിത്.
യു എ ഇയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പ്രിംഗ് ബ്രേക്കിന് ശേഷം രണ്ടാഴ്ചത്തേക്ക് വിദ്യാർത്ഥികൾക്ക് വിദൂര പഠനം തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനവും സ്ഥിതിഗതികളുടെ നിരന്തരമായ വിലയിരുത്തലിന് വിധേയമാണെന്നും, സ്ഥിതിഗതികൾ ആഴ്ചതോറും അവലോകനം ചെയ്യുമെന്നും, തുടർ തീരുമാനങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM

