2026 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 ഏപ്രിൽ 30-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for May#WamNews https://t.co/BjZfvWuCIO pic.twitter.com/B1WRKbYtyh
— WAM English (@WAMNEWS_ENG) April 30, 2026
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2026 മെയ് മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 3.66 ദിർഹം. (2026 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.39 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 3.55 ദിർഹം. (2026 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.28 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 3.48 ദിർഹം. (2026 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 3.20 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 4.69 ദിർഹം. (2026 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 4.69 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2026 മെയ് 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

