രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. 2026 മെയ് 20-നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇക്കാര്യം അറിയിച്ചത്.
قرار وزاري رقم (3) لسنة 2026 لتنظيم العمل بالأماكن المكشوفة خلال فترات الحظر والظروف المناخية غير الملائمة#الهيئة_العامة_للقوى_العاملة
#manpower_kuwait pic.twitter.com/kvXxUTImhC— الهيئة العامة للقوى العاملة (@manpowerkwt) May 20, 2026
ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരു പുതിയ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതാണ്. ഈ കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.
വർദ്ധിച്ചുവരുന്ന താപനിലയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്ത് തൊഴിൽ സുരക്ഷയും ആരോഗ്യ നിലവാരവും ശക്തിപ്പെടുത്തുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

