ഐൻ അൽ തുരായ പ്രദർശനം നവംബർ 27-ന് ആരംഭിക്കും

GCC News

ഐൻ അൽ തുരായ പ്രദർശനത്തിന്റെ പ്രഥമ പതിപ്പ് 2026 നവംബർ 27-ന് അൽ ഐൻ മേഖലയിൽ ആരംഭിക്കും. 2026 ജൂലൈ 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന് കീഴിലുള്ള അബുദാബി കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യുറോയുമായി സഹകരിച്ചാണ് ഈ പ്രദർശനം നടത്തുന്നത്. 2026 നവംബർ 27-ന് ആരംഭിക്കുന്ന ഈ പ്രദർശനം ഡിസംബർ 6 വരെ തുടരും.

അൽ ഐൻ മ്യൂസിയം, അൽ ഐൻ ഒയാസിസ്‌ എന്നിവിടങ്ങളിലായാണ് ഐൻ അൽ തുരായ പ്രദർശനം നടത്തുന്നത്.