ഖത്തർ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

GCC News

ഖത്തറിലെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് 2026 മെയ് 24-ന് ഖത്തർ അമീരി ദിവാൻ ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

#QNA_Infographic
Amiri Diwan Announces #Eid_AlAdha Holiday#QNA #Qatar pic.twitter.com/epfj8vfQDs— Qatar News Agency (@QNAEnglish) May 24, 2026

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, ഖത്തറിലെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച ആരംഭിക്കുന്നതാണ്.

2026 മെയ് 26 മുതൽ മെയ് 30, ശനിയാഴ്ച വരെ ഖത്തറിലെ സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവയ്ക്ക് ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കും. അവധിയ്ക്ക് ശേഷം പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ 2026 മെയ് 31, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.