ഒമാനിൽ നിന്നുള്ള കാർഗോ ട്രക്കുകൾക്ക് ഷാർജയിൽ ടോൾ ഗേറ്റ് ഫീസ് ഒഴിവാക്കി

GCC News

ഒമാനിൽ നിന്നെത്തുന്ന കാർഗോ ട്രക്കുകൾക്ക് ഷാർജയിൽ ടോൾ ഗേറ്റ് ഫീസ് ഒഴിവാക്കി. 2026 മെയ് 23-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Sharjah waives toll gate fees for Oman cargo trucks under logistics corridor initiative#WamNews https://t.co/cn7h2mqfiV pic.twitter.com/Nfho9v9ciH— WAM English (@WAMNEWS_ENG) May 23, 2026

ഷാർജയിലെ തുറമുഖങ്ങളെയും, അതിർത്തി ക്രോസിംഗുകളെയും ഒമാനുമായി ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക്സ് കോറിഡോർ സംരംഭം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഷാർജ തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺസ് അതോറിറ്റി, ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവർ സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി ഒമാനിൽ നിന്ന് വരുന്നതും അംഗീകൃത ലോജിസ്റ്റിക്സ് കോറിഡോർ റൂട്ടുകളിൽ പ്രവർത്തിക്കുന്നതുമായ കാർഗോ ട്രക്കുകളെ ഷാർജ എമിറേറ്റിലുടനീളമുള്ള ട്രക്ക് ടോൾ ഗേറ്റുകളിൽ ഫീസ് ഇടാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതാണ്. കയറ്റുമതി സംരംഭത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതും, അതിന്റെ അംഗീകൃത റൂട്ടുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ട്രക്കുകൾക്ക് ഖത്മത്ത് മലഹ, അൽ മദാം അതിർത്തി ക്രോസിംഗുകൾ വഴി പ്രവേശിക്കുന്ന വേളയിൽ ഈ ഇളവ് ലഭ്യമാകുന്നതാണ്.

ചരക്ക് സാധനങ്ങളുടെ സുഗമമായ ഒഴുക്ക് സുഗമമാക്കുന്നതിനും കമ്പനികൾക്കും ക്ലയന്റുകൾക്കും പ്രവർത്തന ഭാരം കുറയ്ക്കുന്നതിനും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യക്ഷമതയെ പിന്തുണയ്ക്കുന്നതിനുമാണ് ഈ നീക്കം.