കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

GCC News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

– أعلنت الهيئة العامة للطيران المدني اليوم الاثنين نجاح التشغيل في اليوم الأول لعودة الرحلات عبر مبنى الركاب (T1) في مطار الكويت الدولي وذلك ضمن الخطة التشغيلية المعتمدة لإعادة تشغيل المبنى.

وقالت الهيئة إن العمليات التشغيلية سارت وفق الخطة المعدة مسبقا دون تسجيل أي ملاحظات أو… pic.twitter.com/3BR0QMsgAU— الطيران المدني (@Kuwait_DGCA) June 1, 2026

2026 ജൂൺ 1 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്ന് അറബ്, മറ്റു വിദേശ വിമാനകമ്പനികൾ എന്നിവ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നത്.

മുൻ നിശ്ചയിച്ച പ്രവർത്തന ചട്ടക്കൂടിന് അനുസൃതമായി, തടസ്സങ്ങൾ ഇല്ലാതെ ടെർമിനൽ 1-ൽ നിന്നുള്ള പ്രവർത്തനങ്ങൾ സുഗമമായി നടന്നതായി DGCA അറിയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ടെർമിനൽ 1 വഴി സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെയും വിമാനങ്ങളുടെയും എണ്ണം ക്രമേണ വർദ്ധിക്കുമെന്നും, അംഗീകൃത പ്രവർത്തന പദ്ധതികൾക്ക് അനുസൃതമായി ഇത് പൂർണ്ണ ടെർമിനൽ പ്രവർത്തനങ്ങളിലേക്ക് നയിക്കുമെന്നും DGCA കൂട്ടിച്ചേർത്തു.