കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
– تنويه هام: مواعيد إغلاق كاونترات تسجيل الدخول
Notice: Check-in counter closing times#الهيئة_العامة_للطيران_المدني pic.twitter.com/otRoUAzAPD— الطيران المدني (@Kuwait_DGCA) May 31, 2026
ഈ അറിയിപ്പ് പ്രകാരം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 2026 ജൂൺ 1 മുതൽ പുതുക്കിയ ചെക്ക്-ഇൻ കൗണ്ടർ ക്ലോസിങ് സമയക്രമം ബാധകമാകുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്:
- ജിസിസി, മറ്റു അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ വിമാനം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് ഒരു മണിക്കൂർ മുമ്പ് അടയ്ക്കുന്നതാണ്.
- മറ്റുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള മുഴുവൻ വിമാനങ്ങളുടെയും ചെക്ക്-ഇൻ കൗണ്ടറുകൾ വിമാനം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് ഒരു മണിക്കൂർ 30 മിനിറ്റ് മുമ്പ് അടയ്ക്കുന്നതാണ്.
ചെക്ക്-ഇൻ, യാത്രാ നടപടിക്രമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനും വിമാനങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനും യാത്രക്കാർ മുൻകൂട്ടി വിമാനത്താവളത്തിൽ എത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. വിമാനത്താവള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികർക്ക് സുഗമമായ യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ നടപടികൾ.

