ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എട്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

GCC News

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ എട്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ജൂൺ 1-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026-ലെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 8.2 ദശലക്ഷം യാത്രികരാണ് ദുബായിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്.

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 3.3 ദശലക്ഷം യാത്രികർ മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ 1.73 ദശലക്ഷം പേരാണ് ദുബായിലെ ബസ് സേവനങ്ങൾ ഉപയോഗിച്ചത്. 2.3 ദശലക്ഷം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചു.