രാജ്യത്ത് നിലവിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2026 ജൂൺ 3-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Ministry of Health & Prevention: No Ebola cases detected in UAE#WamNews https://t.co/xF76x46AWY pic.twitter.com/UbPClLBcDv
— WAM English (@WAMNEWS_ENG) June 3, 2026
യു എ ഇ ഉയർന്ന തലത്തിലുള്ള ആരോഗ്യ തയ്യാറെടുപ്പുകൾ തുടരുന്നുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യു എ ഇയിൽ എബോള കേസുകളൊന്നുമില്ലെന്നും, ബന്ധപ്പെട്ട അധികാരികൾ ആഗോള ആരോഗ്യ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായും, ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും ആരോഗ്യ, നിരീക്ഷണവും തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
യു എ ഇ സന്ദർശിച്ച് രാജ്യത്ത് നിന്ന് മടങ്ങുകയും തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉഗാണ്ടയിൽ എത്തിയ ശേഷം എബോള സ്ഥിരീകരിക്കുകയും ചെയ്ത ഒരു യാത്രികനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായും, ബന്ധപ്പെട്ട അന്താരാഷ്ട്ര ആരോഗ്യ അധികാരികളുമായും യു എ ഇയിലെ ബന്ധപ്പെട്ട അധികാരികൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുഎഇയിൽ തുടരുന്ന കാലയളവിൽ ഈ വ്യക്തി രാജ്യത്തെ ഒരു ആരോഗ്യ കേന്ദ്രവും സന്ദർശിച്ചിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
യു എ ഇയുടെ സ്ഥാപിത തയ്യാറെടുപ്പ്, നിരീക്ഷണ ചട്ടക്കൂടിന്റെ ഭാഗമായി, ദേശീയ നടപടിക്രമങ്ങൾക്കും പ്രസക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി, അപകടസാധ്യത വിലയിരുത്തൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, അംഗീകൃത മുൻകരുതൽ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ബന്ധപ്പെട്ട അധികാരികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും, യുഎഇയിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര പങ്കാളികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് കൊണ്ട് ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും ആരോഗ്യ നിരീക്ഷണവും യു എ ഇ നിലനിർത്തുന്നുണ്ടെന്നും, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള കിംവദന്തികളോ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
WAM

