അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് തഹ്നൂൻ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ച് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
The UAE President has directed the renaming of Al Ain International Airport to Tahnoun International Airport, in honour of the late Sheikh Tahnoun bin Mohammed Al Nahyan and in recognition of his decades of dedicated service to the UAE. https://t.co/LoYrONmqgR
— مكتب أبوظبي الإعلامي (@ADMediaOffice) October 11, 2026
2026 ഒക്ടോബർ 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അന്തരിച്ച ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ സ്മരണാർത്ഥവും യു എ ഇക്ക് അദ്ദേഹം നൽകിയ പതിറ്റാണ്ടുകൾ നീണ്ട സേവനങ്ങളെ മാനിച്ചുകൊണ്ടുമാണ് ഈ തീരുമാനം.
പുതിയ ഔദ്യോഗിക നാമം 2026 ഒക്ടോബർ 11 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Cover Image: Abu Dhabi Media Office.

