വേനലിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) ഏതാനം നിർദ്ദേശങ്ങൾ പങ്ക് വെച്ചു. 2026 ജൂൺ 17-നാണ് ROP ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
مع ارتفاع درجات الحرارة.. وعيك وقايتك.
— شرطة عُمان السلطانية (@RoyalOmanPolice) June 17, 2026
احمِ مركبتك.#شرطة_عمان_السلطانية pic.twitter.com/wRP1zHt8Ry
ഒമാനിലുടനീളം താപനില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ROP വാഹന ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ROP വാഹന ഉടമകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:
- വാഹനങ്ങൾക്കുള്ളിൽ കത്തുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഉയർന്ന താപനില തീപിടുത്ത സാധ്യതയും മറ്റ് സുരക്ഷാ അപകടങ്ങളും വർദ്ധിപ്പിക്കുന്നതിനാൽ ഇത് ഏറെ പ്രധാനമാണ്.
- വേനൽക്കാലത്ത് അപകടമുണ്ടാക്കുന്ന മെക്കാനിക്കൽ തകരാറുകളോ ദ്രാവക ചോർച്ചയോ ഇല്ലെന്ന് ഉറപ്പാക്കാൻ പതിവായി വാഹന പരിശോധന നടത്തേണ്ടതാണ്.
- വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾക്കുള്ളിൽ ഒരു അഗ്നിശമന ഉപകരണം സൂക്ഷിക്കേണ്ടതാണ്.

