അജ്‌മാൻ: ടാക്സികളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി

featured GCC News

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി തങ്ങളുടെ ടാക്സി ഫ്ലീറ്റിലുടനീളം പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി. 2026 ജൂൺ 17-നാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഇതോടെ അജ്മാൻ ടാക്സികൾ പൂർണമായും പണരഹിതമായി, പൂർണ്ണ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിന് സജ്ജമായിട്ടുണ്ട്. സ്മാർട്ട് മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിനും എമിറേറ്റിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് എല്ലാ ടാക്സി നിരക്ക് ഇടപാടുകളും പണരഹിതമാക്കുന്നത്.

ടാക്സി മീറ്ററുകളിലും മൊബൈൽ ഉപകരണങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ, ബാങ്ക് കാർഡുകളും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളും സ്വീകരിക്കുന്ന പോയിന്റ് ഓഫ് സെയിൽ (POS) ടെർമിനലുകൾ എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ടാക്സി യാത്രികർക്ക് ഇപ്പോൾ യാത്രാ നിരക്കുകൾ അടയ്ക്കാവുന്നതാണ്.

സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ പേയ്‌മെന്റ് അനുഭവം നൽകുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.