2026 ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂലൈ 14-നാണ് RTA ഇക്കാര്യം അറിയിച്ചത്.
تعتزم #هيئة_الطرق_و_المواصلات في دبي افتتاح أربعة خطوط حافلات عامة جديدة وإجراء تعديلات تطويرية على عدد من خطوط الحافلات الحالية اعتباراً من 17 يوليو الجاري، وذلك في إطار جهودها المستمرة لتعزيز كفاءة شبكة النقل الجماعي، وتحسين الربط بين المناطق السكنية والتجارية والخدمية، وتوفير… pic.twitter.com/gL9mJYeu5o
— RTA (@rta_dubai) July 14, 2026
ഇതോടൊപ്പം എമിറേറ്റിലെ നിലവിലുള്ള 13 ബസ് റൂട്ടുകൾ നവീകരിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ദുബായിലെ നിവാസികൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2026 ജൂലൈ 17 മുതൽ ആരംഭിക്കുന്ന പുതിയ ബസ് റൂട്ടുകൾ:
- റൂട്ട് 35 – ഇന്റർനാഷണൽ സിറ്റി – ദുബായ് സിലിക്കൺ ഒയാസിസ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
- റൂട്ട് 85 – അൽ ഖൂസ് (അൽ ഖൈൽ ഗേറ്റ്) – ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളയിലും.
- റൂട്ട് 37A – ഇന്റർനാഷണൽ സിറ്റി – ദുബായ് സിലിക്കൺ ഒയാസിസ് ലേക്ക്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
- റൂട്ട് 37B – ദുബായ് സിലിക്കൺ ഒയാസിസ് ലേക്ക് – ഇന്റർനാഷണൽ സിറ്റി. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും.
ഇതോടൊപ്പം റൂട്ട് 27, റൂട്ട് 36A, റൂട്ട് 36B, റൂട്ട് 67, റൂട്ട് 84, റൂട്ട് 88, റൂട്ട് 96, റൂട്ട് X94 എന്നീ റൂട്ടുകൾ നവീകരിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്.

