ഇരുപത്തിമൂന്നാമത് അബുദാബി ഫെസ്റ്റിവൽ 2026 ഒക്ടോബർ 10-ന് ആരംഭിക്കും. 2026 ജൂലൈ 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Abu Dhabi Festival 2026 will be held from 10 October until 19 December, celebrating the UAE and showcasing Emirati and international talent, cultural exchange, and supporting UAE Year of Family aspirations through community and education initiatives. pic.twitter.com/sQ4fznKE9c
— مكتب أبوظبي الإعلامي (@ADMediaOffice) July 22, 2026
അബുദാബി മ്യൂസിക് ആൻഡ് ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തുന്നത്. 2026 ഒക്ടോബർ 10-ന് ആരംഭിക്കുന്ന ഇരുപത്തിമൂന്നാമത് അബുദാബി ഫെസ്റ്റിവൽ 2026 ഡിസംബർ 19 വരെ നീണ്ട് നിൽക്കും.
‘അബുദാബി – ദി വിസ്ഡം ഓഫ് കൾച്ചർ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യു എ ഇയെ സാംസ്കാരിക ജ്ഞാനത്തിന്റെ ജീവസുറ്റ ഒരു രൂപമായും ആഗോള സംവാദത്തിനുള്ള ഒരു വേദിയായും ആഘോഷിക്കുന്ന രീതിയിലാണ് ഇരുപത്തിമൂന്നാമത് അബുദാബി ഫെസ്റ്റിവൽ ഒരുക്കുന്നത്.
അബുദാബി നഗരത്തിലുടനീളം നടക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാനപ്പെട്ട സാംസ്കാരിക വേദികളിൽ യു എ ഇയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾ, എമിറാത്തി കലാകാരന്മാർ, അന്താരാഷ്ട്ര കലാകാരന്മാർ തുടങ്ങിയവർ ഒത്തുചേരുന്ന ഓർക്കസ്ട്ര പ്രകടനങ്ങൾ, ജാസ്, ബാലെ, നൃത്തം, പാരായണങ്ങൾ, വലിയ തോതിലുള്ള പ്രൊഡക്ഷനുകൾ എന്നിവ അരങ്ങേറുന്നതാണ്.
ഇത്തവണത്തെ അബുദാബി ഫെസ്റ്റിവൽ ഉദ്ഘാടനത്തിന്റെ ഭാഗമായി ഫ്രാങ്കോയിസ് ലോപ്പസ്-ഫെറർ നയിക്കുന്ന യു എ ഇ നാഷണൽ ഓർക്കസ്ട്ര ഒക്ടോബർ 10-ന് എത്തിഹാദ് അരീനയിൽ ഒരു നാഴികക്കല്ലായ സിംഫണിക് സായാഹ്നം ഒരുക്കുന്നതാണ്. തുടർന്ന് പ്രശസ്ത പിയാനിസ്റ്റ് ഡേവിഡ് ക്രിക്കുലി ദേശീയ കലാ മികവിന്റെ ആഘോഷം അവതരിപ്പിക്കുന്നതാണ്.
ഏറ്റവും പ്രശസ്തരായ ചലച്ചിത്ര സംഗീതസംവിധായകരിൽ ഒരാളും സംഗീത നിർമ്മാതാക്കളിൽ ഒരാളുമായ ഹാൻസ് സിമ്മർ നവംബർ 13-ന് എത്തിഹാദ് അരീനയിൽ തന്റെ പ്രശസ്തമായ ചില സിനിമാറ്റിക് സ്കോറുകളെ ഇമ്മേഴ്സീവ് ഓർക്കസ്ട്ര, ഇലക്ട്രോണിക് സൗണ്ട്സ്കേപ്പുകളായി പുനർനിർമ്മിക്കുന്ന ഒരു പ്രകടനം നടത്തുന്നതാണ്.
ഈ ഉത്സവത്തിന്റെ ഭാഗമായി 2026 നവംബറിൽ അറബ് ലോകത്തെ ആദ്യത്തെ കുട്ടികളുടെ ഔട്ട്ഡോർ ആർട്ട് ബിനാലെ അരങ്ങേറുന്നതാണ്. സുസ്ഥിര വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് പഠിപ്പിക്കുന്ന കലാകാരന്മാരോടൊപ്പം സഹകരിച്ച് കലാസൃഷ്ടികൾ സൃഷ്ടിക്കാൻ കുട്ടികളെ ക്ഷണിക്കുന്നതാണ് ഈ സംരംഭം. ഇതിന്റെ ഫലമായി നിർമ്മിക്കുന്ന കലാസൃഷ്ടികൾ 2026 നവംബറിൽ ഉം അൽ എമറാത്ത് പാർക്കിലുടനീളം പ്രദർശിപ്പിക്കുന്നതാണ്.
ഇരുപത്തിമൂന്നാമത് അബുദാബി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന പരിപാടികളുടെ വിവരങ്ങൾ https://www.abudhabifestival.ae/programme-tickets എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.
Cover Image: File Photo from WAM.

