കുവൈറ്റ്: കോൺസുലാർ സേവനങ്ങൾ പുതിയ ICAC കേന്ദ്രം വഴി നൽകുമെന്ന് ഇന്ത്യൻ എംബസി

GCC News

2026 ജൂലൈ 23 മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ മൂന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴി ലഭ്യമാകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 22-നാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.

ഡി യു ഡിജിറ്റൽ ഗ്ലോബൽ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്. താഴെ പറയുന്ന മൂന്ന് ICAC കേന്ദ്രങ്ങൾ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നതെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്:

  • Kuwait City ICAC – Al Jawhara Tower, 1st Floor, Qibla, Block 11, Plot 11, Salem Al-Mubarak Street, Kuwait City.
  • Fahaheel ICAC – Sama Mall, 3rd Floor, Unit 55, Plot No. 21, Fahaheel.
  • Dajeej ICAC – Waha Mall, Units 37 and 38, Ground Floor, Al Dajeej.

ഈ ICAC കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 8 മണിമുതൽ രാത്രി 6 മണിവരെയാണ്. ഈ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ വാക്-ഇൻ അടിസ്ഥാനത്തിലും, മുൻകൂട്ടി നേടിയിട്ടുള്ള ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ വഴിയും ലഭ്യമാണ്.

ഇത്തരം സേവനങ്ങൾക്ക് നൽകേണ്ട സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിന് പുറമെ, ഈ ICAC കേന്ദ്രങ്ങൾക്കുള്ള സർവീസ് ചാർജ്ജ് ഇനത്തിൽ 6 ദിനാർ അധികമായി ഈടാക്കുന്നതാണ്. കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ഡോക്യുമെന്റ് ടൈപ്പിംഗ്, പ്രിന്റൗട്ട്, ഫോട്ടോകോപ്പി, പ്രാദേശിക കൊറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങളുടെ ഫീസ് ഉൾപ്പെടെയാണ് ഈ സർവീസ് ചാർജ്ജ്.