മറ്റു വ്യക്തികളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് അവരുടെ സമ്മതം തേടണമെന്ന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. 2026 ജൂലൈ 23-നാണ് ഒമാൻ TRA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
هل فكرت في خصوصية الآخرين قبل نشر أي صورة؟#بيئة_معززة_لمجتمع_رقمي #تواصل_بوعي pic.twitter.com/k1PZZisDHI
— هيئة تنظيم الاتصالات – سلطنة عُمان (@TRA_OMAN) July 23, 2026
സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും മറ്റുള്ളവരുടെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ഫോട്ടോഗ്രാഫുകൾ പങ്കിടുന്നതിന് മുമ്പ് അവരിൽ നിന്ന് അനുമതി തേടണമെന്നും, അതിലൂടെ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും TRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സമ്മതമില്ലാതെ സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്ക് വെക്കുന്ന മറ്റൊരാളുടെ നിരുപദ്രവകരമെന്ന് തോന്നുന്ന ഒരു ഫോട്ടോ ആ വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് TRA കൂട്ടിച്ചേർത്തു. പൊതുസ്ഥലത്ത് എടുത്തതാണെങ്കിൽ പോലും, അവരുടെ അറിവോ അനുമതിയോ ഇല്ലാതെ സ്വകാര്യ സാഹചര്യങ്ങളുടെ ഫോട്ടോ എടുക്കുന്നതോ വ്യക്തികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതോ ഒഴിവാക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് TRA നിർദ്ദേശിച്ചിട്ടുണ്ട്.
അനധികൃതമായി വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

