എമിറേറ്റിലെ രണ്ട് പ്രധാന പാതകളിൽ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ജൂലൈ 28-നാണ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) implements a package of rapid traffic solutions on Ras Al Khor Road and Al Khail Road, including the addition of new traffic lanes and the upgrade of entry and exit points on both roads. The improvements boost road efficiency by 20%.… pic.twitter.com/tQo8uGpVE3
— Dubai Media Office (@DXBMediaOffice) July 28, 2026
റാസ് അൽ ഖോർ റോഡ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഈ ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയത്.
ദ്രുത ഗതാഗത പരിഹാരങ്ങളുടെ പാക്കേജ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ റോഡുകളിൽ RTA പുതിയ ട്രാഫിക് ലെയിനുകൾ ഏർപ്പെടുത്തുകയും, എൻട്രി, എക്സിറ്റ് പോയിന്റുകൾ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ റോഡ് കാര്യക്ഷമത 20% വർദ്ധിപ്പിക്കാനായതായി RTA വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ദ്രുത ഗതാഗത പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനുമുള്ള ആർടിഎയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ.
Cover Image: Dubai Media Office.

