നബിദിനം: കുവൈറ്റിൽ ഓഗസ്റ്റ് 27-ന് പൊതു അവധി

GCC News

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2026 ഓഗസ്റ്റ് 27-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 11-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ, 2026 ഓഗസ്റ്റ് 27, വ്യാഴാഴ്ച കുവൈറ്റിലെ മുഴുവൻ സർക്കാർ ഓഫീസുകളും, മന്ത്രാലയങ്ങളും അവധിയായിരിക്കും. വാരാന്ത്യ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനം 2026 ഓഗസ്റ്റ് 30, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.