യു എ ഇ പ്രസിഡണ്ട് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. 2026 ഓഗസ്റ്റ് 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാഹോദര്യ സന്ദർശനത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരീഖ് യു എ ഇയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധത്തെക്കുറിച്ചും, സാമ്പത്തിക, വികസന മേഖലകളിൽ ഉൾപ്പടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.

പശ്ചിമേഷ്യയിലെ ഗുരുതരമായ സംഭവവികാസങ്ങൾ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയെക്കുറിച്ചും, സംയുക്ത താൽപ്പര്യമുള്ള മറ്റു പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

Source: WAM.

മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളുടെ വെളിച്ചത്തിൽ, അതിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളിൽ തുടർച്ചയായ കൂടിയാലോചനയ്ക്കുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.