നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു

GCC News

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു. 2026 സെപ്റ്റംബർ 3-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

സർഗ്ഗാത്മകത, കളികൾ, പ്രായോഗിക കണ്ടെത്തൽ എന്നിവയിലൂടെ 13.8 ബില്യൺ വർഷത്തെ പ്രകൃതി ചരിത്രം പര്യവേക്ഷണം ചെയ്യുന്നു രീതിയിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

2026 ഓഗസ്റ്റ് 29-ന് ആരംഭിച്ച ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ 2026 നവംബർ 8 വരെ നീണ്ട് നിൽക്കും. ഈ താത്കാലിക പ്രദർശനത്തിന്റെ ഭാഗമായി, യു എ ഇയുടെ പ്രകൃതി ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് റെക്കോർഡ് തകർക്കുന്ന ഒരു ലെഗോ ബ്രിക്ക് (LEGO) നിർമ്മാണത്തിനായി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമവും മ്യൂസിയം നടത്തുന്നതാണ്.

എല്ലാ പ്രായത്തിലുമുള്ളവർക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംവേദനാത്മക അനുഭവം, LEGO ബ്രിക്ക് ഉപയോഗിച്ചുള്ള നിർമ്മാണത്തെയും, മ്യൂസിയത്തിലെ അസാധാരണ മാതൃകകളെയും ശാസ്ത്രീയ കഥകളെയും പ്രായോഗികമായി സംയോജിപ്പിക്കുന്നു. പ്രദർശനത്തിലുടനീളം, ഭൂമിയുടെ ചരിത്രം, വന്യജീവികൾ, പ്രപഞ്ചം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തീം സോണുകളിലായി LEGO നിർമ്മാണങ്ങളുടെ ഒരു പരമ്പരയിൽ പങ്കെടുക്കുന്നതിന് സന്ദർശകർക്ക് അവസരം ലഭിക്കുന്നതാണ്.

ശാസ്ത്രീയ ആശയങ്ങളെ ജിജ്ഞാസയും പഠനവും ഉണർത്തുന്ന പ്രായോഗിക സൃഷ്ടിപരമായ അനുഭവങ്ങളാക്കി മാറ്റുന്ന ഈ പ്രദർശനത്തിലെ ഓരോ പ്രവർത്തനവും സന്ദർശകരെ പ്രകൃതി ലോകത്തിലെ അത്ഭുതങ്ങൾ കണ്ടെത്താനും, പരീക്ഷിക്കാനും ക്ഷണിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6:30 വരെയാണ് ഈ പ്രദർശനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാരാന്ത്യങ്ങളിൽ രാത്രി 8:30 വരെ ഈ പ്രദർശനം തുറന്നിരിക്കുന്നതാണ്.