അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
خالد بن محمد بن زايد، ولي عهد أبوظبي، يبحث مع ناريندرا مودي، رئيس وزراء الهند، العلاقات الثنائية؛ حيث أكّد اللقاء حرص البلدين على مواصلة تعزيز العمل المشترك ودعم الشراكة التنموية وتوسيع آفاقها بما يحقق تطلعات ورؤية قيادتي البلدين ويعود بالخير والازدهار على شعبيهما الصديقين. pic.twitter.com/PhiL0w2DMA
— مكتب أبوظبي الإعلامي (@ADMediaOffice) September 12, 2026
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, കൂടുതൽ സാമ്പത്തിക സംയോജനത്തെ പിന്തുണയ്ക്കുന്നതിനും, സുപ്രധാന മേഖലകളിലെ പങ്കാളിത്തത്തിന് പുതിയ വഴികൾ തുറക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുകൂട്ടരും അവലോകനം ചെയ്തു. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നൽകിയ സ്വീകരണത്തിനിടയിലായിരുന്നു ഈ കൂടിക്കാഴ്ച.
പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിലെ ദീർഘകാല യു എ ഇ-ഇന്ത്യ ബന്ധത്തിന്റെ ആഴവും ശക്തിയും അടിവരയിട്ട്, ഇന്ത്യൻ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിനും സ്വീകരണം നൽകി.

