രാജ്യത്തിൻറെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എയർ ഷോകളുടെ തീയതികളും സ്ഥലങ്ങളും സംബന്ധിച്ച് സൗദി പ്രതിരോധ മന്ത്രാലയം അറിയിപ്പ് നൽകി. 2026 സെപ്റ്റംബർ 17-നാണ് സൗദി പ്രതിരോധ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
تعرَّف على مواعيد ومواقع العروض الجوية بمناسبة اليوم الوطني السعودي.#وزارة_الدفاع pic.twitter.com/K61skDrq2y
— وزارة الدفاع (@modgovksa) September 17, 2026
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള എയർ ഷോകൾ 2026 സെപ്റ്റംബർ 18-ന് വൈകീട്ട് 5 മണിക്ക് ജിദ്ദയിൽ ആരംഭിക്കുന്നതാണ്. ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുൻവശത്തുള്ള റോഷൻ വാട്ടർഫ്രണ്ടിലാണ് ഈ എയർ ഷോ നടക്കുന്നത്.
റിയാദിലെ എയർ ഷോകൾ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം 4:00 മണിക്ക് മൽഹാമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്നതാണ്. അൽ-ഖോബാറിലെ എയർ ഷോകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് മുന്നിലുള്ള അൽ-ഖോബാർ വാട്ടർഫ്രണ്ടിൽ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

