2026 ഒക്ടോബറിൽ രാജ്യത്ത് മിതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഒക്ടോബർ 1-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
معلومات مناخية لشهر #أكتوبر #قطر
— أرصاد قطر (@qatarweather) October 1, 2026
Climate information for #October #Qatar pic.twitter.com/S7Kh4sSG9U
ഒക്ടോബർ മാസത്തോടെ കാലാവസ്ഥയിൽ നേരിയ ശമനം അനുഭവപ്പെട്ടു തുടങ്ങുമെന്നും, ഈ മാസത്തെ ശരാശരി താപനില 29.8 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശരത്കാലത്തിലെ രണ്ടാമത്തെ മാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബറിൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും, അതേസമയം പുലർച്ചെ സമയങ്ങളിൽ, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മാസത്തിൽ കരക്കാറ്റും കടൽക്കാറ്റും കൂടുതൽ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

