പത്താമത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. 2026 ഒക്ടോബർ 31-നാണ് ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.
Dubai Fitness Challenge opens registration for its 10th edition, as Dubai gets ready for an exceptional month that will transform the city into a vibrant hub of movement and activity from 31 October to 29 November 2026. The milestone edition will feature four major… pic.twitter.com/RZYqAzvEox
— Dubai Media Office (@DXBMediaOffice) October 1, 2026
2026 ഒക്ടോബർ 31-ന് ആരംഭിക്കുന്ന ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026 നവംബർ 29 വരെ നീണ്ട് നിൽക്കും. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി വ്യത്യസ്ത ഫിറ്റ്നസ് പരിപാടികൾ അരങ്ങേറുന്നതാണ്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://www.dubaifitnesschallenge.com/en/ എന്ന വിലാസത്തിൽ ഈ രജിസ്‌ട്രേഷൻ ലഭ്യമാണ്.
നവംബർ 1-ന് നടക്കുന്ന ‘ദുബായ് റൈഡ്’, നവംബർ 7, 8 തീയതികളിൽ ഹട്ട ഡാമിൽ നടക്കുന്ന ‘ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ’, നവംബർ 22-ന് നടക്കുന്ന ‘ദുബായ് റൺ’, നവംബർ 29-ന് നടക്കുന്ന ‘ദുബായ് യോഗ’ എന്നിവയാണ് പത്താമത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന നാല് പ്രധാന പരിപാടികൾ.
എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഓരോ വർഷവും ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദുബായ് ഫിറ്റ്നസ് ചലഞ്ച് സമൂഹത്തിൽ അവബോധം വളർത്തുന്നു.
ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ എല്ലാ പ്രായത്തിലുമുള്ള, കഴിവുള്ള, ഫിറ്റ്നസ് തലങ്ങളിലുള്ള നിവാസികളെയും സന്ദർശകരെയും ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.
Cover Image: Dubai Media Office.

