ഒമാൻ: ഒടിപി, പാസ്സ്‌വേർഡ് തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

GCC News

ഒറ്റത്തവണ പാസ്‌വേഡുകൾ (OTP), പിൻ നമ്പറുകൾ, മറ്റു പാസ്സ്‌വേർഡുകൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 ഒക്ടോബർ 2-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നേടുന്നതിനായി ഒടിപി, പാസ്സ്‌വേർഡ്, പിൻ നമ്പറുകൾ, ബാങ്കിങ് വിവരങ്ങൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം വിവരങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ 80077444 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അധികൃതരുമായി പങ്ക് വെക്കാമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾ തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് പോലീസ് ഓർമ്മപ്പെടുത്തി.