രാജ്യത്തെ ഏതാനം മേഖലകളിൽ 2026 ഒക്ടോബർ 22, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ ഇടങ്ങളിൽ 2026 ഒക്ടോബർ 18, ഞായറാഴ്ച മുതൽ 2026 ഒക്ടോബർ 22, വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ യു എ ഇയുടെ കിഴക്കൻ, ഉൾനാടൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഈ കാലയളവിൽ ചില ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും, അതിരാവിലെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.

