സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 നവംബർ 2-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
📈 التوقعات المناخية لهطول الأمطار 🌧️ ودرجات الحرارة 🌡️ على مناطق المملكة خلال «نوفمبر، ديسمبر» 2026م و«يناير» 2027م. ولمزيد من التفاصيل ⬇️ https://t.co/IbV5N33vS2 #نحيطكم_بأجوائكم https://t.co/ec4caqPQ1M
— المركز الوطني للأرصاد (NCM) (@NCMKSA) November 2, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ സാധാരണയിലും കൂടുതൽ മഴ (മഴയുടെ തീവ്രത മിതമായ തോത് മുതൽ മുതൽ അതിശക്തമായ മഴ വരെയായിരിക്കും) ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ കാലയളവിൽ ശരാശരി ഉപരിതല താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
2026 നവംബർ മാസത്തിൽ, നോർത്തേൺ ബോർഡേഴ്സ്, മേഖലയിലും ഖസീം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിൽ ചിലയിടങ്ങളിൽ മഴയുടെ അളവ് അങ്ങേയറ്റം ഉയർന്നേക്കാം.
തബൂക്ക്, ജൗഫ്, ഹായിൽ, ബഹ, അസീർ, നജ്റാൻ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ ഈ കാലയളവിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. ഇതിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

