ദേശീയ ദിനം ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

GCC News

ദേശീയ ദിനം ഉത്തരവാദിത്തത്തോടെ ആഘോഷിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2026 നവംബർ 18-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാൻ ദേശീയ ദിനം ഉത്തരവാദിത്തത്തോടെ ആഘോഷിക്കണമെന്നും, ആഘോഷവേളകളിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ആൾക്കൂട്ടങ്ങൾ, പൊതുസ്ഥലങ്ങളിലെ ശല്യപ്പെടുത്തലുകൾ, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ എന്നിവ ഒഴിവാക്കണമെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദിനം ഉത്തരവാദിത്തത്തോടെ ആഘോഷിക്കുന്നതിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കാൻ മാതാപിതാക്കളോടും രക്ഷിതാക്കളോടും ഒമാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ആഘോഷവേളകൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ പൊതുജനങ്ങളോട് ROP നിർദ്ദേശിച്ചിട്ടുണ്ട്.