രണ്ടാമത് അൽ ഐൻ ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (AAIHEX) 2026 നവംബർ 25-ന് ആരംഭിക്കും. 2026 നവംബർ 21-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Hazza bin Zayed, the 2nd @AAIHEX will take place from 25-29 November 2026 at ADNEC Centre Al Ain, featuring specialised exhibitors and a diverse programme combining cultural heritage and interactive experiences. https://t.co/YYy7Qb2ylD
— مكتب أبوظبي الإعلامي (@ADMediaOffice) November 21, 2026
2026 നവംബർ 25 മുതൽ നവംബർ 29 വരെ അൽ ഐനിലെ അഡ്നെക് (ADNEC) സെന്ററിൽ വെച്ചാണ് രണ്ടാമത് AAIHEX സംഘടിപ്പിക്കുന്നത്.
ADNEC ഗ്രൂപ്പ്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ രണ്ടാം പതിപ്പിൽ 14 പ്രത്യേക മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടയാടലിനും ക്യാമ്പിംഗിനുമുള്ള ഉപകരണങ്ങൾ, വിനോദ സഞ്ചാര വാഹനങ്ങൾ, ഫാൽക്കണറി ഉപകരണങ്ങൾ, കുതിരപ്പന്തയവും അനുബന്ധ കായിക ഇനങ്ങളും, വേട്ടയാടൽ-സഫാരി ടൂറിസം, പരിസ്ഥിതി സംരക്ഷണം, കലയും കരകൗശല വസ്തുക്കളും, ഒട്ടകങ്ങൾ, അറേബ്യൻ സലൂക്കി നായ്ക്കൾ, മൃഗചികിത്സാ ഉൽപ്പന്നങ്ങളും സേവനങ്ങളും, വേട്ടയാടലിനും ഷൂട്ടിംഗിനുമുള്ള ഉപകരണങ്ങൾ എന്നിങ്ങനെയുള്ള പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം നടന്ന ഈ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് വലിയ വിജയം നേടിയിരുന്നു. 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടന്ന AAIHEX പ്രദർശനത്തിന്റെ ആദ്യ പതിപ്പിൽ 12 രാജ്യങ്ങളിൽ നിന്നായി 873 പ്രദർശകരും ബ്രാൻഡുകളും പങ്കെടുക്കുകയും, 116,617 സന്ദർശകർ എത്തുകയും ചെയ്തിരുന്നു.
Cover Image: File photo from the Al Ain International Hunting and Equestrian Exhibition 2025 – Source: WAM.

