ഒമാൻ ദേശീയ ദിനം: 2026 നവംബർ 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം

featured GCC News

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2026 നവംബർ 25, 26 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. 2026 നവംബർ 22-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ 2026 നവംബർ 25, ബുധൻ, 2026 നവംബർ 26, വ്യാഴം എന്നീ ദിനങ്ങളിൽ ദേശീയ ദിന അവധിയായിരിക്കും. ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ ഈ അവധി ബാധകമാണ്.