പുതിയ റെക്കോർഡുമായി ദുബായ് റൺ 2026: 310,000-ൽ പരം പേർ പങ്കെടുത്തു

GCC News

2026 നവംബർ 22, ഞായറാഴ്ച നടന്ന എട്ടാമത് ദുബായ് റണ്ണിൽ 310,000-ത്തിലധികം പേർ പങ്കെടുത്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അധികൃതർ നൽകിയ കണക്കുകൾ പ്രകാരം, പത്താമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി, ഷെയ്ഖ് സായിദ് റോഡിൽ നടന്ന ദുബായ് റൺ എട്ടാം പതിപ്പിൽ 310,000-ത്തിലധികം പേർ പങ്കെടുത്തിട്ടുണ്ട്.

Source: Dubai Media Office.

എമിറേറ്റിലെ പ്രവാസികളും, പൗരന്മാരും, സന്ദർശകരും ഉൾപ്പടെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നു. കായികരംഗത്തെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ ദുബായിക്കുള്ള സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ റെക്കോർഡ് പങ്കാളിത്തം.

Source: Dubai Media Office.

എമിറേറ്റിലെ ഏറ്റവും പ്രശസ്തമായ ചില ലാൻഡ്‌മാർക്കുകളിലൂടെ കടന്നുപോകുന്ന രീതിയിൽ 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളിലായാണ് ദുബായ് റൺ സംഘടിപ്പിച്ചത്.

Source: Dubai Media Office.

ഫിറ്റ്‌നസിനെയും കൂട്ടായ്മയെയും ആഘോഷിക്കുന്നതിനായി ഒത്ത് ചേർന്ന ഓട്ടക്കാരും, നടക്കാൻ ഇറങ്ങിയവരും, കുടുംബങ്ങളും ചേർന്ന് ഷെയ്ഖ് സായിദ് റോഡിനെ അക്ഷരാർത്ഥത്തിൽ ഒരു കൂറ്റൻ റണ്ണിംഗ് ട്രാക്കാക്കി മാറ്റി.

കഴിഞ്ഞ വർഷത്തെ ദുബായ് റണ്ണിൽ 307,000 പേരാണ് പങ്കെടുത്തത്. പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടിയാണ് ദുബായ് റൺ.