ദുബായിലെ 3 കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും, 19 സർവീസ് കേന്ദ്രങ്ങളും ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ഉം റമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളാണ് തുറക്കുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 3 വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ഉപഭോക്താക്കളുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി COVID-19 സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെർമൽ സ്കാനറുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മാസ്കുകളും, സമൂഹ അകലവും നിർബന്ധമാണ്.
അൽ ഷിറാവി, കാർസ് ദെയ്റ, സ്പീഡ് ഫിറ്റ് കേന്ദ്രങ്ങൾ (ഡിസ്കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി, അൽ തവർ), ഓട്ടോപ്രൊ കേന്ദ്രങ്ങൾ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല എന്നും RTA അറിയിച്ചിട്ടുണ്ട്.