യു എ ഇ: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് ടോൾ ഫ്രീ നമ്പർ ആരംഭിച്ചു

GCC News

യു എ യിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പർ ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് ഇത്തരം വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനു 800-244-382 എന്ന ടോൾ ഫ്രീ നമ്പറിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ, പ്രവാസികളുടെ മടക്കയാത്രക്കുള്ള വിമാന സർവീസുകളുടെ സമയക്രമങ്ങളിൽ മുൻകൂട്ടി നിർണ്ണയിക്കാൻ കഴിയാത്ത മാറ്റങ്ങൾ വരുന്നതിനുള്ള സാധ്യതകൾ ഉള്ളതിനാൽ, ഇത്തരം വിവരങ്ങൾ അറിയുന്നതിന് യാത്രികർക്ക് ഈ ടോൾ ഫ്രീ സേവനം ഉപയോഗപ്പെടുത്താം.

ഇത്തരം വിവരങ്ങൾക്കായി എംബസിയുടെയും കോൺസുലേറ്റിന്റെയും COVID-19 ഹെല്പ് ലൈൻ നമ്പറുകളാണ് നിലവിൽ ഉപയോഗിച്ചിരുന്നത്. ഈ ഹെല്പ് ലൈൻ നമ്പറുകളിൽ തിരക്ക് കുറക്കുന്നതിനാണ് അധികൃതർ ടോൾ ഫ്രീ സംവിധാനം ഏർപ്പെടുത്തിയത്.