2025-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 395.3 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority announces that public transport modes — including Dubai Metro, Dubai Tram, public buses, and marine transport — along with taxis and shared mobility options, served approximately 395.3 million riders in the first half of 2025. This represents… pic.twitter.com/XVZvomg7H1
— Dubai Media Office (@DXBMediaOffice) July 27, 2025
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം യാത്രികരുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും RTA കൂട്ടിച്ചേർത്തു. പ്രതിദിന യാത്രികരുടെ എണ്ണം 2.18 ദശലക്ഷത്തിലെത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

