എമിറേറ്റിലെ ബീച്ചുകളുടെ ഭാവി വികസനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
.@AbuDhabiDMT has launched the Abu Dhabi Beach Guideline to shape future beachfront developments, balancing environmental preservation with accessibility and enriching quality of life in the emirate in line with the aspirations of the UAE Year of Community. pic.twitter.com/agBWzQwBXO
— مكتب أبوظبي الإعلامي (@ADMediaOffice) September 26, 2025
പരിസ്ഥിതി സംരക്ഷണം ഉൾപ്പടെയുള്ള വിവിധ നയങ്ങൾ ഉൾപ്പെടുത്തിയുള്ള വികസനം സാധ്യമാക്കുന്നതിനാണ് ഇത്തരം ഒരു നടപടി. ഇതിനുള്ള നയങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുസ്ഥിരതയിലൂന്നിയുള്ള നഗരവികസനത്തിന്റെ മേഖലയിൽ അബുദാബിയുടെ മുൻനിര സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. കുട്ടികൾ, നിശ്ചയദാർഢ്യമുള്ളവർ എന്നിവർ ഉൾപ്പടെ എല്ലാ പ്രായത്തിലുള്ളവർക്കും, എല്ലാ വിഭാഗങ്ങളിൽപ്പെടുന്നവർക്കും കടലോരകേന്ദ്രങ്ങളിലേക്ക് ഒരുപോലെ എത്തിച്ചേരുന്നതിന് സഹായിക്കുന്ന രീതിയിൽ ബീച്ച് വികസനം നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ ബീച്ചുകളിൽ റസ്റ്റ് റൂമുകൾ, പ്രാർത്ഥനാ ഇടങ്ങൾ, പിക്നിക് സോണുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ അധികമായി ഉൾപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശനങ്ങളും ഈ രേഖയിലുണ്ട്.
Cover Image: Abu Dhabi Media Office.

