അബുദാബി: റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തിറക്കി

featured GCC News

പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 17-നാണ് അബുദാബി മീഡിയ ഓഫീസ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്:

  • കഴിയുന്നതും ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
  • ഷോപ്പിംഗ് വേളയിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കുക.
  • പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുക.
  • തിരക്കേറിയ സമയങ്ങളിലെ ഷോപ്പിംഗ് ഒഴിവാക്കുക.
  • കൈകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുക.

Cover Image: WAM.