അബുദാബി: മുസഫയിൽ വ്യാപകമായി COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചു

featured UAE

മുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെ പൊതുസമൂഹത്തിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

2021 ജൂൺ 10 മുതലാണ് ഈ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. വാണിജ്യപ്രവർത്തനങ്ങൾ തടസപ്പെടാത്ത രീതിയിൽ മുസഫയിൽ ഘട്ടംഘട്ടമായി ഓരോ മേഖലകളിലായാണ് ഈ പരിശോധനകളും, വാക്സിനേഷനും നടപ്പിലാക്കുന്നത്.

ഈ പ്രചാരണപരിപാടി വിജയിപ്പിക്കുന്നതിനായി അധികൃതരുമായി സഹകരിക്കാൻ പൊതുജനങ്ങളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.