അബുദാബി: ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പോലീസ്

featured GCC News

എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

റോഡ് സുരക്ഷ അത്യന്തം പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ താഴെ പറയുന്ന റോഡ് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്:

  • ബൈക്കുകളുടെ എഞ്ചിൻ, ടയറുകൾ, ലൈറ്റുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • ഡെലിവറി ബൈക്ക് റൈഡർമാർ ഹെൽമറ്റ്, കൈകളിലും, കാലുകളിലും ധരിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതതാണ്.
  • റോഡുകളിൽ ബൈക്കുകൾക്കായി നിജപ്പെടുത്തിയിട്ടുള്ള വലത് വശത്തെ ലൈൻ ഉപയോഗിക്കേണ്ടതാണ്.
  • തെറ്റായ രീതിയിലുള്ള ഓവർടേക്കിങ്, ബൈക്ക് പെട്ടന്ന് വെട്ടിത്തിരിക്കൽ തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കണം.
  • റോഡിലെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് മാറുന്ന സമയം കൃത്യമായ സിഗ്നലുകൾ ഉപയോഗിക്കേണ്ടതാണ്.
  • ഇത്തരം ബൈക്കുകൾ ബൈക്ക് പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.