ഈദുൽ ഫിത്ർ: ദുബായിൽ പാർക്കിംഗ് സൗജന്യം

featured UAE

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ഒരാഴ്ച്ചത്തെ കാലയളവിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഏപ്രിൽ 28-ന് രാത്രിയാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2022 ഏപ്രിൽ 30 മുതൽ 2022 മെയ് 6 വരെ എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ RTA പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും ഈ കാലയളവിൽ വാഹന പാർക്കിംഗ് സൗജന്യമായിരിക്കും.

2022 മെയ് 7 മുതൽ പാർക്കിംഗ് ഫീ തിരികെ ഏർപ്പെടുത്തുന്നതാണ്.

Cover Image: Dubai Media Office.