എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2026 ഫെബ്രുവരി 4-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعلن اللجنة المشتركة للسلامة المرورية عن تخفيض حدود السرعة المسموحة على بعض الطرق الرئيسية في أبوظبي، وتدعو السائقين إلى الالتزام بالقيادة الآمنة والسرعات المحددة، حرصًا على سلامتهم. pic.twitter.com/TQm5enwCVp
— أبوظبي للتنقل | AD Mobility (@ad_mobility) February 4, 2026
ഈ അറിയിപ്പ് പ്രകാരം അബുദാബി – അൽ ഐൻ റോഡ് (E22), അൽ റൗദഹ് റോഡ് (E30) എന്നിവയിൽ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ തീരുമാനം 2026 ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ ആയിരുന്നു.
- അബുദാബി – അൽ ഐൻ റോഡ് (E22) – ഈ റോഡിൽ ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 140 കിലോമീറ്റർ ആയിരുന്നു.
- അൽ റൗദഹ് റോഡ് (E30) – ഈ റോഡിൽ ഇരുവശത്തേക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതാണ്. നേരത്തെ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു.
ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുമായി സഹകരിച്ചാണ് അബുദാബി മൊബിലിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്. പ്രധാന റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

