അബുദാബി: മൂന്ന് പുതിയ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ITC

featured UAE

എമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. അൽ മിന, അൽ റീഫ്, അൽ ഫലഹ് എന്നീ മേഖലകളിലാണ് ഈ റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

അൽ മിന മേഖല

ഇതിൽ അൽ മിന മേഖലയിൽ നിർമ്മിച്ചിരിക്കുന്ന പുതിയ റോഡ്, ഇതിന്റെ ഭാഗമായുള്ള സിഗ്നലോട് കൂടിയ ഇന്റർസെക്ഷൻ എന്നിവ 2023 മാർച്ച് 20, തിങ്കളാഴ്ച (12:00 AM) മുതൽ ഗതാഗത്തിനായി തുറന്ന് കൊടുക്കുന്നതാണ്.

ഈ റോഡ് അൽ മിന സ്ട്രീറ്റിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിലൂടെ സാദിയത് ഐലൻഡ് മേഖലയുമായി ബന്ധിപ്പിക്കുന്നു.

അൽ ഫലഹ് മേഖല

അൽ ഫലഹ് മേഖലയിൽ നിർമ്മിച്ചിരിക്കുന്ന പുതിയ റോഡ്, ഇതിന്റെ ഭാഗമായുള്ള സിഗ്നലോട് കൂടിയ ഇന്റർസെക്ഷൻ എന്നിവ 2023 മാർച്ച് 18, ശനിയാഴ്ച മുതൽ ട്രാഫിക്കിനായി തുറന്ന് കൊടുക്കുന്നതാണ്.

ഈ റോഡ് അൽ ഖാലിദിയ സ്ട്രീറ്റിനെ അൽ ഫലഹ് ഡ്രൈവുമായും, അൽ ഖായർ സ്ട്രീറ്റിനെ അൽ ഫലഹ് സെൻട്രൽ മാർക്കറ്റ് മേഖലയുമായും ബന്ധിപ്പിക്കുന്നു.

അൽ റീഫ് മേഖല

അൽ റീഫ് മേഖലയിൽ നിർമ്മിച്ചിരിക്കുന്ന പുതിയ റോഡ്, ഇതിന്റെ ഭാഗമായുള്ള സിഗ്നലോട് കൂടിയ ഇന്റർസെക്ഷൻ എന്നിവ 2023 മാർച്ച് 16, വ്യാഴാഴ്ച മുതൽ ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ITC അറിയിച്ചു.

അൽ റീഫ് മേഖലയിൽ നിർമ്മിച്ചിട്ടുള്ള ഈ പുതിയ റോഡ് ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് അൽ കൗതർ സ്ട്രീറ്റിലൂടെ അൽ ഫലഹ് മേഖലയിലേക്കും, ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ ബാഹ്യൻ റോഡിലൂടെ യാസ് ഐലൻഡ് മേഖലയിലേക്കും സഞ്ചരിക്കുന്നതിന് സഹായകമാകുന്നതാണ്.