പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ്

featured GCC News

പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. 2026 ഫെബ്രുവരി 21-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

റമദാനിൽ പ്രാർത്ഥനകൾക്കായി പള്ളികൾക്കരികിൽ വാഹനങ്ങൾ റോഡുകളിൽ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകരുതെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിങ് ഇടങ്ങളിൽ നിർത്തിയിടണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

തറാവീഹ് പ്രാർത്ഥനയും മറ്റ് പ്രാർത്ഥനകളും നടത്തുമ്പോൾ പള്ളികൾക്ക് സമീപം ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്ന അപരിഷ്കൃതമായ പെരുമാറ്റമായി കണക്കാക്കപ്പെടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.