എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട് അറിയിച്ചു. ഒക്ടോബർ 6-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ ഉത്തരവ് പ്രകാരം, അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്സ്പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാവുന്നതാണ്.
കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, ലോക എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും ജീവനക്കാർക്ക് അവസരം നൽകുന്നതിനായി നേരത്തെ ദുബായ് സർക്കാരും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.
Cover Photo: WAM.