ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി എയർ അറേബ്യ

featured UAE

2022 ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തായിഫ്, അൽ ജൗഫ്, ഖാസിം, ഹൈൽ എന്നീ സൗദി നഗരങ്ങളിലേക്കാണ് എയർ അറേബ്യ വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്. ഈ സർവീസുകൾ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഈ നഗരങ്ങളിലേക്ക് നേരിട്ടുള്ളതാണെന്നും, വേനൽക്കാലമാകുന്നതോടെ ഈ സർവീസുകളുടെ എണ്ണം ഉയർത്തുമെന്നും എയർ അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.

WAM