ഈദുൽ ഫിത്ർ: അജ്മാനിലെ പൊതു മേഖലയിൽ ഒമ്പത് ദിവസത്തെ അവധി

featured UAE

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അജ്മാൻ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിപ്പ് നൽകി. 2022 ഏപ്രിൽ 25-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം അജ്മാനിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 9 ദിവസത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ അനുവദിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 30, ശനിയാഴ്‌ച മുതൽ മെയ് 8, ഞായറഴ്ച വരെയാണ് ഈ അവധി.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം അജ്മാനിലെ സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ മെയ് 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.

രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു.

WAM